ഭാരതത്തെ നടുക്കിയ ദുരൂഹ മരണങ്ങള്‍ ഭാഗം 2

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം ജനുവരി  11 1966 മരണം നടന്ന അന്ന് ശാസ്ത്രിയുടെ സംഘത്തിൽ ഉണ്ടായിരുന്ന പത്രപ്രവര്‍ത്തകന്‍  കുല്‍ദീപ്  നയ്യാർ “Beyond The Lines”  എന്ന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ ” ഉറങ്ങുകയായിരുന്ന എന്നെ ഒരു സ്ത്രീ കതകിൽ തട്ടി വിളിച്ചുണര്‍ത്തി  ” നിങ്ങളുടെ പ്രധാനമന്ത്രി മരിക്കുകയാണ് ” അവർ വിളിച്ചു പറഞ്ഞു. സോവിയറ്റ് പ്രീമിയർ അലെക്സെയ് ഹോട്ടലിനു പുറത്ത് നില്പ്പുണ്ടായിരുന്നു നയ്യാരെ കണ്ടതും മരിച്ചു എന്ന രീതിയിൽ മുകളിലേക്ക് കൈയ്യുയര്‍ത്തി ആംഗ്യം കാണിച്ചു .…

പ്രശാന്ത് ഭൂഷന് ഒരു തുറന്ന കത്ത്. ( അഭിനവ മാനവവാദികള്‍ക്കും)

കശ്മീര്‍ ഹിന്ദുക്കളെ സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയിറക്കി ഇന്നത്തേക്ക് ഇരുപത്തി നാല് വര്ഷം തികയുന്നു. ഡല്‍ഹിയുടെ തെരുവോരങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പട്ടിണി പാവങ്ങളായി ഉറങ്ങാന്‍ വിധിക്കപ്പെട്ട ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ജനസമൂഹത്തിന്റെ വിധിയെഴുതിട്ടു ഇന്ന് ഇരുപത്തി അഞ്ചുവര്‍ഷം തികയുന്നു. “പണ്ടിട്ടുകളെ കൊന്നിടും ഞങ്ങള്‍ സ്ത്രീകളെ പ്രാപിച്ചിടും ഞങ്ങള്‍”(1) എന്ന് തുടങ്ങി മതപരമായ തക്ബീര്‍ വിളികളില്‍ കശ്മീര്‍ ഭീതിയില്‍ ആണ്ട ആ കാളരാത്രികള്‍ ഇന്നും കശ്മീരിലെ ഹിന്ദുക്കള്‍ക്ക് പേടിസ്വപ്നമാണ്. കശ്മീരിന്റെ എല്ലാ തെരുവോരങ്ങളിലും പ്രത്യക്ഷപ്പെട്ട ഫത്വ(2) ഇന്നും…

സൂസന്നയുടെ മൌനം

അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡേ തന്റെ വീട്ടുവേലക്കാരിയുമായി ബന്ധപ്പെട്ട കേസില്‍ അമേരിക്കയില്‍ വച്ച് ശാരീരികമായും മാനസികമായും പീടിപ്പിക്കപ്പെട്ടു കഴിഞ്ഞിട്ട് ഇന്ന് ദിവസങ്ങള്‍ ഏറെ താണ്ടിയിരിക്കുന്നു. കേസുമായി ബന്ധപ്പെട്ടു ദേവയാനി കുറച്ചു മാസങ്ങളായി ഈ വിഷയത്തില്‍ അമേരിക്കയില്‍ കോടതി വ്യവഹാരങ്ങളില്‍ ബന്ധപ്പെടുന്നെങ്കിലും ദേവയാനിയെ ശാരീരികമായി പീടിപ്പിച്ചത് ഈയിടെയാണ്. അമേരിക്ക നടത്തിയ ക്രൂരതക്ക് എതിരെ ഇന്ത്യയിലെ ശക്തനായ നേതാവായ ശ്രീ നരേന്ദ്ര മോഡി പ്രതികരിച്ചതിന് പിന്നാലെ ഇന്ത്യ ഭരിക്കുന്ന കൊണ്ഗ്രെസ്സും ഭരണകൂടവും അമേരിക്കക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നു.കക്ഷി രാഷ്ട്രീയ ഭേദമന്യേ…

ദേവയാനിയുടെ അറസ്റ്റും, ISRO കേസും അമേരിക്കയുടെ മോഡി ഭയവും.

ദേവയാനി ഘോബ്രഗഡേ എന്ന അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ വിയന്ന കണ്‍വെന്‍ഷന്‍ ഓഫ് കോണ്‍സുലാര്‍ റിലേഷന്‍സ് പ്രകാരം ഉള്ള ഒരു നിയമവും എന്തിന് സാമാന്യ മര്യാദ പോലും പാലിക്കാതെ കുട്ടികളെ സ്കൂളില്‍ വിടാന്‍ പോകുന്ന വഴിയില്‍ വെച്ചു അറസ്റ്റ് ചെയ്തു പരസ്യമായി വിലങ്ങണിയിച്ചു, മാത്രമല്ല തുണിയുരിഞ്ഞു Cavity Search ( യോനി , ഗുദം എന്നിവ പരിശോധിക്കല്‍ ) നടത്തി എന്നിട്ട് വേശ്യകളെയും ,മയക്കു മരുന്ന് അടിമകളെയും പാര്‍പ്പിച്ച സെല്ലില്‍ തള്ളി . ഉടനടി ഡെല്‍ഹിയിലെ അന്തപ്പുരത്തില്‍…

കോടികള്‍ മറിയുന്ന മായാജാലം: തൊഴിലുറപ്പ് പദ്ധതി

 MNREGA അഥവാ മഹാത്മാ ഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയ്‌മെന്‍റ് ഗാരന്‍റീ ആക്ട് എന്ന നിയമത്തിന്റെ കീഴില്‍, വര്‍ഷത്തില്‍ നൂറു ദിനം, തൊഴില്ലായ്മയാല്‍ വീര്‍പ്പ് മുട്ടുന്ന തൊഴിലാളികള്‍ക്ക് ദിനം പ്രതി അതാത് സംസ്ഥാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലി പ്രകാരം ഉള്ള തൊഴില്‍ ഉറപ്പാക്കല്‍ എന്നതാണു പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളും വര്‍ഷത്തില്‍ മൂന്നു മാസത്തോളം പല കാരണങ്ങള്‍കൊണ്ടു തൊഴില്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു രാജ്യമാണ് ഭാരതം. പ്രത്യേകിച്ചും മറ്റ് സംസ്ഥാനങ്ങളില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ…

ബോധിസത്വന്റെ ഹിന്ദുത്വം – ഭാഗം 1

Editors Note: ഡോക്ടർ  ബി. ആർ. അംബേദ്ക്കർ മഹാപരിനിർവ്വാണ ദിനം ആയ ഇന്ന് (ഡിസംബർ 6 ) മുതൽ, വിചാരം അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന ലേഖന പരംപര – ബോധിസത്വന്റെ ഹിന്ദുത്വം.   ശ്രീ. അരവിന്ദൻ നീലകണ്ഠൻ എഴുതിയ ഈ ലേഖനത്തിന്റെ വിവർത്തനം  മൂന്നു ലക്കങ്ങളില്‍ ആയി ഇവിടെ പ്രസിദ്ധീകരിക്കുന്നു.  ഇതിന്റെ മൂലരൂപം Centre Right India യിൽ പ്രസിദ്ധീകരിച്ചതാണ്    ബാബാ സാഹബ് അംബേദ്കറിനെ ഒരു ഹിന്ദു ദേശീയവാദി എന്നു വിശേഷിപ്പിച്ചാൽ, ഒരു പക്ഷെ ഇന്നത്തെ ‘സെക്കുലർ…

ഫാറൂക്ക് അബ്ദുള്ളയുടെ സെക്കുലര്‍ ബുദ്ധിഭ്രമം

കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് പത്രത്തില്‍ വന്ന ഒരു പ്രസ്താവന : “ശ്രീ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആയാല്‍ ഇന്ത്യയുടെ സെക്കുലര്‍ സ്വഭാവത്തിന് മാറ്റം വരും, അത് ഇന്ത്യയുടെ മതേതര പ്രതിച്ഛായക്ക്‌ കളങ്കം ചാര്‍ത്തും..”.  ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് മന്ത്രിയും ആയ ഫാറൂക്ക് അബ്ദുള്ളയുടേ  താണ് ഈ പ്രസ്താവന. തീര്‍ത്തും അപരിഷ്കൃതവും അപക്വവുമായ ഈ പ്രസ്താവന ഒന്നുകില്‍ വയസ്സായ അബ്ദുള്ളയുടെ ഓർമ്മപ്പിശകില്‍ വന്നതോ അല്ലെങ്കില്‍ ബുദ്ധിഭ്രമം ആയതോ ആവാനാണ്…