പശ്ചിമഘട്ടം സ്ഥാപിത താല്‍പര്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. – ജെ. നന്ദകുമാര്‍

994393_219046044942150_1569515749_nകൊച്ചി:- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു നടന്നുവരുന പ്രക്ഷോഭങ്ങള്‍ അത്യന്തം ഗൌരവത്തോടെ വീക്ഷിക്കെണ്ടിയിരിക്കുന്നു. കര്‍ഷകരുടെ ന്യായമായ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതില്‍ തര്‍ക്കമില്ല്ലെന്നു മാത്രമല്ല കുടിയിറക്കി കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ആരും നിര്‍ദ്ടെശിചിട്ടുമില്ല.

റിപ്പോര്‍ട്ടിലെ ഏതു വ്യവസ്തയോടാണ് എതിര്‍പ്പ് എന്ന് വ്യക്തമാക്കുവാന്‍ എതിര്‍പ്പുമായി വരുന്നവര്‍ തയ്യാറാകാതിരിക്കുന്നത് എന്ത് കൊണ്ടെന്നത് ഈയവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. പരിസ്ഥിതിലോല മേഖല എന്ന് പ്രഖ്യാപിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. 20000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ , ടൌണ്‍ഷിപ്പുകള്‍, ഖനനം, ചുവന്ന വിഭാഗത്തില്‍ പെട്ട വ്യവസായങ്ങള്‍ തുടങ്ങിയവയാണ് പരിസ്ഥിതി ലോലമെഖലകളില്‍ നിരോധിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് ഈ മേഖലകളില്‍ താമസിക്കുന്നവരുടെ ജീവിതത്തെ എങ്ങനെയാണ് ഇത് ബാധിക്കുന്നത്….? എന്നാല്‍ ഭാരതപ്പുഴ, പെരിയാര്‍, പമ്പ , മീനച്ചിലാര്‍ തുടങ്ങിയ പ്രധാന നദികളടക്കം കേരളത്തിലെ 44 ല്‍ 34 നദികളുടെയും പ്രഭവകേന്ദ്രമായ പശ്ചിമഘട്ടം കേരളത്തിന്റെ മാത്രമല്ല തെന്നിന്ത്യയുടെ തന്നെ ജലഗോപുരമാണ്. ജൈവ വൈവിധ്യവും ഭൂപ്രകൃതിയും ജലപാതകളുമെല്ലാം കൊണ്ട് അത്യന്തം സങ്കീര്‍ണ്ണമായ ഈ മലനിരകള്ക്കുണ്ടാകുന്ന ഏതു ക്ഷതവും കേരളത്തിന്റെ ജലലഭ്യതക്ക് കനത്ത ആഘാതമായിരിക്കും…

നമ്മുടെ കൃഷി വൈദ്യുതോല്‍പാദനം, വ്യവസായം എന്ന് മാത്രമല്ല കുടി വെള്ളം അടക്കം അപകടത്തിലാകും. അത് കൊണ്ട് തന്നെയാണ് ഗാട്ഗിളിനെയും , കസ്തൂരി രംഗനെയും പോലെയുള്ള ഉന്നതശീര്‍ഷരും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ശാസ്ത്രഞ്മ്നാര്‍ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നത്.

പാരിസ്ഥിതികാഘാതം പരിമിതപ്പെടുത്തുന്ന മാതൃകകള്‍ ലാറി ബെക്കരിലൂടെയും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്ടിട്ട്യൂട്ടിന്റെ പഠനങ്ങളിലൂടെയും നമുക്ക് പരിചിതമാണ്. ഈ അനുഭവങ്ങളുടെയും, ഗാട്ഗില്‍ കസ്തൂരി രംഗം റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ പരിസ്ഥിതിയും വികസനവും പരസ്പര പൂരകങ്ങളായിട്ടുള്ള ഒരു ‘കേരള വികസന മാതൃക’ ആവിഷ്കരിക്കാനുള്ള ചുമതല സര്‍ക്കാരിനും പൊതു സമൂഹത്തിനുമുണ്ട്.

സൈലന്റ് വാലി പോലെയുള്ള ലോകപ്രശസ്ത പരിസ്ഥിതി സമരങ്ങളുടെ ഈറ്റില്ലത്തില്‍ നിന്നും അതാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്. ക്രിയാത്മകമായ തുറന്ന ചര്‍ച്ചകള്‍ക്ക് പകരം ഗാട്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ കാതലായ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളില്‍ നിന്നും ഒളിച്ചുവച്ച്ച് അടിസ്ഥാനരഹിതമായ ആശങ്കകള്‍ പടച്ചുവിട്ടു കൊണ്ടുള്ള നിലവാരം കുറഞ്ഞ പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നത് കേരളീയ സമൂഹത്തിനു ലജ്ജാകരമാണ്.

പാരിസ്ഥിതിക സമസ്യകളെ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാരകെണ്ടിയിരുന്നത് സാമാന്യ ജനങ്ങളെ ജനാധിപത്യപരമായും ബൌധീകമായും ശാക്തീകരിച്ചു കൊണ്ട് വേണമായിരുന്നു. ഗ്രാമസഭകളുടെ വിഷയും ഉയര്‍ത്തി പിടിച്ചു കൊണ്ട് മാധവ് ഗാട്ഗില്‍ തന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുള്ളത് അതാണ്‌. ദൌര്‍ഭാഗ്യവശാല്‍ ആ ഭാഗം പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണ്. അത് കൊണ്ടാണ് തെറ്റിധാരണ പരത്താനും പാവപ്പെട്ട ജനങ്ങളെ അക്രമസമാരങ്ങളിലെക്ക് നയിക്കാനും താത്പരകക്ഷികള്‍ക്ക് ഇന്ന് സാധിക്കുന്നത്. അതിനാല്‍ ഗാട്ഗില്‍ – കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന വസ്തുതകലെക്കുരിച്ചു പോതുജനബോധവല്‍ക്കരണം അത്യാവശ്യമാണ്.

തന്റെ റിപ്പോര്‍ട്ടില്‍ മാധവ് ഗാട്ഗില്‍ പറയുന്നത് പോലെ ജനങ്ങളെ ഒഴിവാക്കി കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമോ പരിസ്ഥിതിയെ മറന്നു കൊണ്ടുള്ള വികസനമോ ആശാസ്യമല്ല. രണ്ടിന്റെയും ആദ്യത്തെ ഇരകള്‍ താഴെക്കിടയില്‍ ഉള്ള ജനവിഭാഗങ്ങളും ക്രമേണം മുഴുവന്‍ സമൂഹവുമായിരിക്കും. ശാസ്ത്രസാഹിത്യപരിഷത്ത്, സ്വദേശീ ശാസ്ത്ര പ്രസ്ഥാനം, ശാസ്ത്രവേദി, ‘One earth one life’ തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ പശ്ചിമഘട്ട സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുവാന്‍ മുന്‍കൈ എടുക്കും എന്ന് പ്രത്യാശിക്കുന്നു.

കാടിന്റെ യഥാര്‍ത്ഥ മക്കളും അവകാശികള്മായ വനവാസി സഹോദരങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ നിരവധി വര്‍ഷങ്ങളായി പരിഹരിക്കാതെ കിടക്കുമ്പോള്‍ കൃത്യമായ അജണ്ടയോടെ ഒരു മതവിഭാഗത്തിന്റെ തണലില്‍ കുടിയേറ്റ-ഭൂമാഫിയ ശക്തികള്‍ നടത്തുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും കുതന്ത്രങ്ങളും യഥാര്‍ത്ഥ കര്‍ഷകരെ വഴി തെറ്റിക്കുകയും തെരുവില്‍ ഇറക്കുകയും ചെയ്തിരിക്കുന്നത് അത്യധികം ആശങ്കയോടെ നോക്കിക്കാനെണ്ടതുണ്ട്.

പ്രക്ഷോഭങ്ങളുടെ പുകമറ ശ്രുഷ്ടിച്ചുകൊണ്ട് കേരളത്തിന്റെ പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത്തരം ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുകുവാന്‍ കേരളത്തിലെ പ്രബുദ്ധരായ ജനസമൂഹം രംഗത്തിരങ്ങേണ്ടതുണ്ട്.

ജെ നന്ദകുമാര്‍

അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖ്
രാഷ്ട്രീയ സ്വയം സേവക് സംഘം.

കൊച്ചി 26
19 – 11 – 2013

Leave a comment