കസബിന്റെ തൂക്കു മരണവും മയ്യത് നിസ്കാരവും

കസബിന്റെ തൂക്കു മരണവും മയ്യത് നിസ്കാരവും – ചില സംശയങ്ങള്‍ : ഇന്ത്യ എന്ന രാജ്യത്തിന്റെ ആത്മാവിന്റെ നെറുകയില്‍ ഏറ്റ ഏറ്റവും വലിയ മുറിവുകളില്‍ ഒന്നായിരുന്നു നാടിനെ നടുക്കിയ മുംബൈ ആക്രമണം. ഈ ആക്രമണത്തില്‍ നിരവധി ആളുകളുടെ ജീവന്‍ ഹോമിപ്പിക്കപ്പെട്ടു. എത്രയോ പട്ടാളക്കാരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു. എങ്കിലും മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണനെ പോലെ, കര്‍ക്കരയെ പോലെ തുക്കുാറാമിനെ പോലെ, ഉള്ള ധീര ദേശാഭിമാനികളുടെ ജീവന്റെ വിലയില്‍ നമുക്ക് ആ ഭീകരാക്രമണത്തെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചു. നമ്മുടെ  പട്ടാളക്കാര്‍…

കമ്മ്യൂണിസ്റ്റുകളുടെ എട്ടുകാലി മമ്മൂഞ്ഞിസം..

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒരു കഥാപാത്രത്തിന്റെ പേരാണ് “എട്ടുകാലി മമ്മൂഞ്ഞ്”. സമൂഹത്തില്‍ നിലയും വിലയും ഒന്നുമില്ലാതിരുന്ന ഒരാള്‍ ഒരു അവിഹിത ഗര്‍ഭം ഏറ്റെടുക്കുന്നതോടെ ജനങ്ങള്‍ മമ്മൂഞ്ഞിനെ അംഗീകരിക്കാന്‍  തുടങ്ങുന്നു. ഇതാണ് ബഷീറിന്റെ കഥയുടെ ഇതിവൃത്തം. ചില കമ്മ്യൂണിസ്റ്റ്‌ പോസ്റ്ററുകള്‍ കണ്ടാല്‍ “എട്ടുകാലി മമ്മൂഞ്ഞിസം” ഇവര്‍ ടെണ്ടര്‍ പിടിച്ചിരിക്കുകയാണോ എന്ന്  വരെ തോന്നിപ്പോകും. ഒരു പോസ്റ്റര്‍, അല്ലെങ്കില്‍ ഫ്ലെക്സ് ഒക്കെ അടിക്കുമ്പോള്‍ അക്ഷരപിശകുകള്‍ സംഭവിക്കുന്നത്‌ സ്വാഭാവികമാണ്. എന്നാല്‍ ഒരു പോസ്റ്ററിലൂടെ ചരിത്ര വ്യഭിചാരം നടത്തുക എന്ന് പറഞ്ഞാല്‍ അത്…

ഗർഭിണി , ശൂലം , ഭ്രൂണം പിന്നെ ഗുജറാത്തും – യാഥാർത്ഥ്യം ..

“ഗുജറാത്ത് കലാപം – ഗർഭിണിയുടെ വയറു കീറി , ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുത്ത് തീയിലിട്ടു ചുട്ടു കൊന്നു ” — തിരക്കഥക്ക് പിന്നിലെ നുണക്കഥ ..  (പിന്നെ കേരളത്തിൽ നടന്ന ഒരു “വയറു കീറലും) .. കനത്ത നാശം വിതച്ച ഗുജറാത്ത് കലാപം തികച്ചും ദാരുണമായ ഒരു സംഭവം ആയിരുന്നു എന്നതിൽ തർക്കമില്ല .. 2002 ഫെബ്രുവരി 28 നു സബർമതി എക്സ്പ്രസ്സ് ട്രെയിനിനു ഒരു കൂട്ടം കലാപകാരികൾ തീയിട്ടത്തിൽ നിന്ന് തുടങ്ങിയ കലാപം, പക്ഷെ…

ആരാണ് ഈ തരുണ്‍ തേജ്പാല്‍ ??

രണ്ടു ദിവസമായി മാധ്യമ ലോകം ചൂടോടെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് തെഹല്ക്ക യിലെ ബലാല്‍സംഗ ശ്രമം. മാധ്യമങ്ങള്‍ തുടക്കത്തില്‍ മറച്ച് വെക്കാന്‍ ശ്രമിച്ച ഈ മഹാപരാധം പുറത്തു വന്നത്, ചില മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ സോഷ്യല്‍ മീഡിയ ഇത് ഒരു ചര്‍ച്ചാ വിഷയം ആക്കിയപ്പോഴാണ്. മലയാളത്തില്‍ ആദ്യമായി ഈ വാര്‍ത്ത പുറത്ത് വിട്ടത്, വിചാരം ആണെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ആ വാര്‍ത്ത ഇവിടെ വായിക്കാം. ആരാണീ ബലാല്‍സംഗ വീരന്‍ മാധ്യമ മുതലാളി തരുണ്‍ തേജ്പാല്‍? എന്തു കൊണ്ട്…

ആറന്മുള-പ്രതിഷേധം ശക്തമാവുന്നു

ആറന്മുളയില്‍ വിമാനത്താവളത്തിന് അനുമതി കൊടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രച്ചരിച്ചതിനു ശേഷം കേരളമൊട്ടാകെ രാഷ്ട്രീയ ഭേദമന്യേ വിമാനത്താവളത്തിന് എതിരെ ഉള്ള പ്രതിഷേധങ്ങള്‍ ശക്തമാവുന്നു. ആറന്മുള പൈതൃക സമിതിയുടെ അധ്യക്ഷനായ കുമ്മനം രാജശേഘരനില്‍ തുടങ്ങി നാടിന്റെ നാനാദിക്കുകളില്‍ നിന്നുമല്ല സാധാരണക്കാര് വരെ ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ വിഷയത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ ( ആര്‍ എസ് എസ്) പ്രത്യേക താല്പര്യം കാനിക്കുന്നുന്ടെന്നുമുള്ള വാര്‍ത്തകളും പ്രചരിക്കുന്നു. ഇതിനു മുന്‍പ് ആര്‍ എസ് എസ് ഏറ്റെടുത്ത സമരങ്ങളില്‍ മുഖ്യമായിരുന്നു നിലക്കല്‍…

തെഹല്ക്കയിലെ സ്ത്രീ പീഢനം – മുഖ്യപത്രാധിപര്‍ക്കെതിരെ പരാതി

ഇന്നത്തെ മലയാള മാദ്ധ്യമങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ച ഒരു വാർത്തയാണ്, തെഹല്കയിലെ ക്രൂരമായ സ്ത്രീ പീഢനം. തെഹല്ക മുഖ്യ പത്രാധിപര്‍, തരുണ്‍ തേജ് പാൽ , തന്റെ കീഴില്‍ പ്രവർത്തിക്കുന്ന, സ്വന്തം മകളുടെ സുഹ്രുത്തുമായ പത്ര പ്രവർത്തകയെ  ശാരീരികമായി പലപ്രാവശ്യം പീഢിപ്പിച്ചു എന്നാണ് പരാതി. ഒരാഴ്ച്ച മുന്‍പേ നടന്ന സംഭവം, പരാതി ലഭിച്ചിട്ടും തെഹല്കയും മറ്റ് പത്രങ്ങളും ഒളിപ്പിച്ചു വെച്ച് ഒതുക്കി തീര്ക്കാന്‍ ശ്രമിക്കുക യായിരുന്നു. സ്തീ പീഢന പരാതികള്‍,  സ്ഥാപനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്ന വ്യക്തമായ…

പശ്ചിമഘട്ടം സ്ഥാപിത താല്‍പര്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. – ജെ. നന്ദകുമാര്‍

കൊച്ചി:- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു നടന്നുവരുന പ്രക്ഷോഭങ്ങള്‍ അത്യന്തം ഗൌരവത്തോടെ വീക്ഷിക്കെണ്ടിയിരിക്കുന്നു. കര്‍ഷകരുടെ ന്യായമായ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതില്‍ തര്‍ക്കമില്ല്ലെന്നു മാത്രമല്ല കുടിയിറക്കി കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ആരും നിര്‍ദ്ടെശിചിട്ടുമില്ല. റിപ്പോര്‍ട്ടിലെ ഏതു വ്യവസ്തയോടാണ് എതിര്‍പ്പ് എന്ന് വ്യക്തമാക്കുവാന്‍ എതിര്‍പ്പുമായി വരുന്നവര്‍ തയ്യാറാകാതിരിക്കുന്നത് എന്ത് കൊണ്ടെന്നത് ഈയവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. പരിസ്ഥിതിലോല മേഖല എന്ന് പ്രഖ്യാപിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. 20000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ , ടൌണ്‍ഷിപ്പുകള്‍, ഖനനം, ചുവന്ന…